You are Here : Home / News Plus

ട്രോളിങ് നിരോധനം ലംഘിച്ച് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം തുടങ്ങി

Text Size  

Story Dated: Wednesday, June 03, 2015 07:27 hrs UTC

കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ട്രോളിങ് നിരോധനത്തിനെതിരെ മത്സ്യതൊഴിലാളി കോണ്‍ഗ്രസ്സ് മീന്‍പിടിച്ച് സമരം തുടങ്ങി. ടി.എന്‍ പ്രതാപന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ അറുപതോളം മത്സ്യത്തൊഴിലാളികള്‍ പത്തോളം ബോട്ടുകളില്‍ മത്സ്യബന്ധനം തുടങ്ങി. 

12 നോട്ടിക്കല്‍ മൈലിനുള്ളില്‍ ജൂണ്‍ ഒന്ന് മുതല്‍ 61 ദിവസത്തെ ട്രോളിങ് നിരോധനമാണ് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും രണ്ട് തട്ടിലാണ്. ഇപ്പോള്‍ കേരളത്തില്‍ ട്രോളിങ് നിരോധനം ലംഘിച്ചുള്ള സമരത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയുണ്ട്. ഇന്നലെ ട്രോളിങ് നിരോധനം വകവെക്കാതെ നീണ്ടകരയില്‍ മത്സ്യതൊഴിലാളികള്‍ കടലിലിറങ്ങിയപ്പോള്‍ തീരരക്ഷാസേന തടഞ്ഞിരുന്നു..

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.