You are Here : Home / News Plus

ഇന്ത്യ^യു.എസ് പ്രതിരോധ കരാറിന് ധാരണ

Text Size  

Story Dated: Thursday, June 04, 2015 03:59 hrs UTC

ഇന്ത്യയും അമേരിക്കയും രണ്ട് നിര്‍ണായക പ്രതിരോധ കരാറുകളില്‍ ധാരണയിലത്തെി. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി അഷ്തോണ്‍ കാര്‍ട്ടറും കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീകറും ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ. ജൈവ, രാസ യുദ്ധങ്ങളില്‍ സൈനികര്‍ക്കുള്ള സംരക്ഷണ കവചം ഇരു രാജ്യങ്ങളും സംയുക്തമായി വികസിപ്പിക്കും. സൗരോര്‍ജ ജനറേറ്റര്‍ നിര്‍മാണമാണ് മറ്റൊന്ന്. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന പുതുതലമുറ ജനറേറ്ററുകളാണ് സംയുക്ത സംരംഭമായി നിര്‍മിക്കുക.

1260 കോടി രൂപയുടേതാണ് കരാറുകള്‍. രണ്ടു കരാറുകളും ഒപ്പിട്ടതായി കാര്‍ട്ടര്‍ സൂചിപ്പിച്ചു. ‘ജെറ്റ് എന്‍ജിന്‍, വിമാനവാഹിനി എന്നിവയുടെ സാങ്കേതിക കരാറില്‍ ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുണ്ടെന്നും ഇതിനായി കഠിനമായി ശ്രമിക്കുകയാണെന്നും കാര്‍ട്ടര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.