You are Here : Home / News Plus

ഭൂമിതട്ടിപ്പ് കേസ്: ഉദ്യോഗസ്ഥര്‍ക്ക് വന്‍തോതില്‍ പണം ലഭിച്ചുവെന്ന് സി.ബി.ഐ

Text Size  

Story Dated: Thursday, June 04, 2015 05:34 hrs UTC

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പുകേസില്‍ പങ്കുചേര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വന്‍ തോതില്‍ പണം ലഭിച്ചുവെന്ന് സി.ബി.ഐ. രേഖകള്‍ തിരുത്തുന്നതിനാണ് ഇവര്‍ സലീംരാജിന്റെ ബന്ധുക്കളില്‍ നിന്ന് പണം കൈപ്പറ്റിയത്. കേസ് നടക്കുമ്പോള്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി.ഒ സൂരജിന് തട്ടിപ്പില്‍ പങ്കുണ്ടോയെന്നും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്.

ബുധനാഴ്ച്ചയാണ് സലീംരാജിനെയും കൂട്ടുപ്രതികളെയും സി.ബി.ഐ അറസ്റ്റുചെയ്തത്. ഭൂമിതട്ടിപ്പ് നടന്നതിനുള്ള രേഖാമൂലമുള്ള തെളിവുകള്‍ ലഭിച്ചതിന് ശേഷമായിരുന്നു അറസ്റ്റ്. സലീം രാജിനെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയും മറ്റുള്ളവരെ കൊച്ചിയിലെ ഓഫീസിലേക്ക് വളിച്ചുവരുത്തിയുമാണ് സി.ബി.ഐ അറസ്റ്റ് രേഖപ്പെടുത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.