You are Here : Home / News Plus

സോളാര്‍ കമ്മീഷന് മുമ്പാകെ ഹാജരാവാന്‍ തയ്യാറാണെന്ന് സുധീരന്‍

Text Size  

Story Dated: Thursday, June 04, 2015 05:38 hrs UTC

സോളാര്‍ കമ്മീഷന് മുമ്പാകെ ഹാജരാവാന്‍ തയ്യാറാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കമ്മീഷനോട് തനിക്ക് ആദരവുണ്ടെന്ന് സോളാര്‍ കമ്മീഷന് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 

സോളാര്‍ കേസില്‍ സാക്ഷിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് വി.എം സുധീരന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ അപേക്ഷക്കെതിരെ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ വിമര്‍ശിക്കുകയും ചെയ്തു. ആദര്‍ശവാനെന്ന് അറിയപ്പെടുന്ന സുധീരന്‍ ഇത്ര പ്രധാനപ്പെട്ട കേസില്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്നായിരുന്നു ജസ്റ്റിസിന്റെ വിമര്‍ശനം. ഭരണകക്ഷിയുടെ നേതാവായ സുധീരന്‍ ഇത്തരമൊരു കേസിലുള്ള തന്റെ നിലപാട് സധൈര്യം പറയുകയാണ് വേണ്ടതെന്നും ജസ്റ്റിസ് പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.