You are Here : Home / News Plus

തൊടുപുഴയില്‍ കിടക്കനിര്‍മാണ കമ്പനിയില്‍ തീപിടുത്തം

Text Size  

Story Dated: Thursday, June 04, 2015 05:41 hrs UTC

തൊടുപുഴയില്‍ കിടക്കനിര്‍മാണ കമ്പനിയില്‍ വന്‍ അഗ്നിബാധ. ഈസ്റ്റേണ്‍ കമ്പനിയുടെ സുനിദ്ര ബ്രാന്‍ഡ് കിടക്ക നിര്‍മാണശാലക്കാണ് തീപിടുത്തമുണ്ടായത്.
ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ആളപായമില്ല. അഗ്നിശമനസേന മണിക്കൂറുകളോളം പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കപ്പെടുന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.