You are Here : Home / News Plus

തൃശൂരില്‍ ഐ.ടി പാര്‍ക്ക് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Thursday, June 04, 2015 07:07 hrs UTC

മുളംകുന്നത്ത്കാവില്‍ കെല്‍ട്രോണിന്‍െറ കൈവശമുള്ള 12 ഏക്കര്‍ ഭുമി ഏറ്റെടുത്ത് ഐ.ടി.പാര്‍ക്ക് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൃശൂരില്‍ ജനസമ്പര്‍ക്കപരിപാടി വേദിയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തൃശൂരിലെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ പടിഞ്ഞാറേകോട്ട ഫ്ളൈ ഓവറിന് 35കോടിയും ഗുരുവായൂര്‍ മേല്‍പ്പാലത്ത് 110 കോടിയും അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

തൃശൂര്‍ മൊബിലിറ്റി ഹബ്ബ് പുഴക്കലില്‍ സ്ഥാപിക്കുന്നതിന് സൊസൈറ്റി രൂപവത്കരിച്ച് നടപടികളിലേക്കു കടന്നു. വിയ്യൂര്‍, മണ്ണുത്തി,മുണ്ടൂര്‍ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ബൈപാസ് നിര്‍മിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുകുന്ദപുരം താലൂക്കിലെ ശശിധരന്‍െറ മാതാവിന് വീല്‍ചെയര്‍ അനുവദിച്ച് ആദ്യസഹായം വിതരണം ചെയ്തു. ഓണ്‍ലൈനിലൂടെ പരിഗണിച്ച ആദ്യ 110 അപേക്ഷകരെയാണ് മുഖ്യമന്ത്രി നേരില്‍ കാണുന്നത്. മൂവ്വായിരത്തിലധികം അപേക്ഷകളാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഗണിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.