You are Here : Home / News Plus

ബാര്‍ കേസില്‍ മാണിക്കെതിരായ തെളിവുകള്‍ അപര്യാപ്തമെന്ന് നിയമോപദേശം

Text Size  

Story Dated: Thursday, June 04, 2015 04:28 hrs UTC

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ലീഗല്‍ അഡൈ്വസര്‍ വിജിലന്‍സിന് നിയമോപദേശം നല്‍കി. ലീഗല്‍ അഡൈ്വസര്‍ വി.വി അഗസ്റ്റിനാണ് വിജിലന്‍സ് ഡി.ജി.പിക്ക് ഫയല്‍ കൈമാറിയത്. കോഴ കേസില്‍ ധനമന്ത്രി മാണിക്കെതിരായ തെളിവുകള്‍ അപര്യാപ്തമാണെന്ന് നിയമോപദേശം നല്‍കിയതായാണ് സൂചന.
മന്ത്രി മാണി പണം ആവശ്യപ്പെട്ടതിനും കൈപ്പറ്റിയതിനും തെളിവില്ലെന്നും ബാര്‍ തുറക്കുന്നതിന് വഴിവിട്ട സഹായം ചെയ്തിട്ടില്ലെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നതെന്നാണ് ലഭിച്ച വിവരം. വസ്തുതാ വിവര റിപ്പോര്‍ട്ട് തയാറാക്കിയത് ശേഷം വിജിലന്‍സ് എസ്പി ആര്‍. സുകേശനാണ് നിയമോപദേശം തേടിയത്.
അതേസമയം, സത്യം വെളിച്ചത്ത് വരട്ടെയെന്ന് ധനമന്ത്രി കെ.എം മാണി പ്രതികരിച്ചു. വിജിലന്‍സ് അന്വേഷണത്തില്‍ ഇടപെടില്ല. ബാര്‍ കോഴ കേസില്‍ തനിക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.