You are Here : Home / News Plus

മാഗി ന്യൂഡില്‍സിന്‍െറ വില്‍പന നെസ്‌ലെ നിര്‍ത്തി

Text Size  

Story Dated: Friday, June 05, 2015 04:21 hrs UTC

അപകടകരമായ തോതില്‍ രാസപദാര്‍ഥങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ മാഗി ന്യൂല്‍ഡില്‍സിന്‍െറ വില്‍പന താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നെസ് ലെ ഇന്ത്യ തീരുമാനിച്ചു. ഉപഭോക്താക്കളുടെ വിശ്വാസ്യതക്കും സുരക്ഷക്കുമാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് നെസ് ലെ കമ്പനി വെബ്സൈറ്റിലൂടെ അറിയിച്ചു. മാഗി നൂഡില്‍സിന് രാജ്യവ്യാപക നിരോധമേര്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന കേന്ദ്ര പ്രഖ്യാപനത്തിനു പിന്നാലെയാണു നെസ് ലെയുടെ തീരുമാനം.

നിലവിലുള്ള ആശങ്ക പരിഹരിച്ചതിനു ശേഷമേ ഉല്‍പന്നം മാര്‍ക്കറ്റില്‍ എത്തിക്കുകയുള്ളു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ കഴിഞ്ഞ 30 വര്‍ഷം കൊണ്ട് നേടിയ വിശ്വാസ്യത വലുതാണെന്ന് കമ്പനി വ്യക്തമാക്കി. വ്യാഴാഴ്ച ആറു സംസ്ഥാനങ്ങള്‍ കൂടി മാഗി നിരോധിച്ചിരുന്നു. തമിഴ്നാട്, പുതുച്ചേരി, ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ്, ഗുജറാത്ത്, ജമ്മു-കശ്മീര്‍ സംസ്ഥാനങ്ങളാണ് വില്‍പന നിരോധിച്ചത്. ഉത്തരാഖണ്ഡിലും ഝാര്‍ഖണ്ഡിലും ഇനി ഉത്തരവ് ഉണ്ടാകുന്നതുവരെയും ഗുജറാത്തിലും ജമ്മു-കശ്മീരിലും ഒരു മാസത്തേക്കുമാണ് വിലക്ക്. ഡല്‍ഹിയില്‍ മാഗി വില്‍പന 15 ദിവസം വിലക്കി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. പ്രമുഖ ചില്ലറ വ്യാപാര ശൃംഖല ഫ്യൂച്ചര്‍ ഗ്രൂപ്പിന്‍െറ സ്റ്റോറുകളായ ബിഗ് ബസാറിലും മാഗി ഒഴിവാക്കി. നേപ്പാള്‍ മാഗിയുടെ വില്‍പനയും ഇറക്കുമതിയും നിരോധിച്ചു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.