You are Here : Home / News Plus

മുല്ലപ്പെരിയാര്‍: വിദഗ്ധ സമിതി അനുമതി കേന്ദ്രം അട്ടിമറിച്ചു

Text Size  

Story Dated: Friday, June 05, 2015 04:23 hrs UTC

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന്‍െറ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതി നല്‍കിയ അനുമതി കേന്ദ്രം അട്ടിമറിച്ചു. തമിഴ്നാടിന്‍െറ സമ്മര്‍ദത്തിന് വഴങ്ങി രാത്രി വൈകി വാര്‍ത്താകുറിപ്പ് ഇറക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സമിതി തീരുമാനം അട്ടിമറിച്ചത്.
പുതിയ അണക്കെട്ടിനായി കേരളം സമര്‍പ്പിച്ച വിശദ പദ്ധതി രേഖ പരിശോധിച്ചാണ് വ്യാഴാഴ്ച പരിസ്ഥിതി ആഘാത പഠനം നടത്താന്‍ വിദഗ്ധ സമിതി അനുമതി നല്‍കിയത്. കേരളത്തിന്‍െറ അപേക്ഷ അംഗീകരിക്കരുതെന്ന തമിഴ്നാടിന്‍െറ ആവശ്യം പരിഗണിക്കാതെയായിരുന്നു വിദഗ്ധ സമിതി തീരുമാനം. കേരളം പഠനത്തിനായി ഏജന്‍സിയെ ചുമതലപ്പെടുത്തിയതിന് പിന്നാലെ തമിഴ്നാട് സമ്മര്‍ദവുമായി രംഗത്തത്തെി. ഇതേ തുടര്‍ന്ന് രാത്രി വൈകി കേന്ദ്രം വിദഗ്ധ സമിതി തീരുമാനം റദ്ദാക്കി. നിലവിലുള്ള അണക്കെട്ടിന്‍െറ 366 മീറ്റര്‍ താഴെ പുതിയ അണക്കെട്ടിനുള്ള പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനത്തിന് അനുമതി തേടിയാണ് കേരളം മേയ് 12ന് അപേക്ഷ സമര്‍പ്പിച്ചത്. നിലവിലെ അണക്കെട്ടിന്‍െറ കാലപ്പഴക്കവും സുരക്ഷാപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ. തുടര്‍ന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം മറ്റ് പത്തോളം മന്ത്രാലയങ്ങളുടെ അഭിപ്രായം തേടി. അവരുടെ അഭിപ്രായങ്ങള്‍കൂടി പരിഗണിച്ചാണ് പുതിയ അണക്കെട്ടിനായി കേരളം നടത്തിയ പ്രാഥമിക നീക്കത്തിന് പച്ചക്കൊടി ലഭിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.