You are Here : Home / News Plus

അരുവിക്കരയില്‍ എല്‍.ഡി.എഫ് പ്രചരണം നയിക്കുന്നത് വി.എസ്: എം.വിജയകുമാര്‍

Text Size  

Story Dated: Friday, June 05, 2015 04:25 hrs UTC

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ പ്രചരണം നയിക്കുന്നത് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ തന്നെയായിരിക്കുമെന്ന് മുന്നണി സ്ഥാനാര്‍ഥി എം.വിജയകുമാര്‍ പറഞ്ഞു. കാലത്ത് ഔദ്യോഗിക വസതിയില്‍ വി.എസിനെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലത്ത് എട്ടരയ്ക്ക് കന്റോണ്‍മെന്റ് ഹൗസിലെത്തിയ വിജയകുമാര്‍ പത്ത് മിനിറ്റ് നേരം വി.എസുമായി ചര്‍ച്ച നടത്തി. സി.പി.എം. പ്രചരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് വി.എസിനെ അകറ്റിനിര്‍ത്തുകയാണെന്ന ആരോപണം എതിര്‍ സ്ഥാനാര്‍ഥികള്‍ ഉപയോഗിച്ചുതുടങ്ങിയതോടെയാണ് വിജയകുമാര്‍ വി.എസിനെ കാണാനെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.