You are Here : Home / News Plus

ഘാന ഗ്യാസ് സ്‌റ്റേഷനിലെ പൊട്ടിത്തെറി: മരണം 200 ആയി

Text Size  

Story Dated: Friday, June 05, 2015 07:18 hrs UTC

ഘാന തലസ്ഥാനമായ അക്രയിലെ ഗ്യാസ് സ്‌റ്റേഷനിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. ബുധനാഴ്ചയാണ് എന്‍ക്രുമ സര്‍ക്കിളിലെ ഗ്യാസ് സ്‌റ്റേഷനില്‍ പൊട്ടിത്തെറിയോടെ തീപ്പിടിത്തമുണ്ടായത്. ശക്തമായ മഴയെ തുടര്‍ന്ന് ഗ്യാസ് സ്‌റ്റേഷനില്‍ അഭയം തേടിയവരാണ് അപകടത്തില്‍പ്പെട്ടവരില്‍ ഏറെയും.

വെള്ളപ്പൊക്കത്തില്‍ ഗ്യാസ് സ്‌റ്റേഷനിലെ ഇന്ധനം ചോര്‍ന്ന് വെള്ളത്തില്‍ കലരുകയും ഇതിന് തീ പിടിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. റോഡുകളിലെല്ലാം വെള്ളം കയറിയതിനാല്‍ അഗ്‌നിശമന സേനയ്ക്ക് പെട്ടന്ന് ഗ്യാസ് സ്‌റ്റേഷനില്‍ എത്താന്‍ കഴിഞ്ഞതുമില്ല.

മൃതദേഹങ്ങള്‍ അക്രയിലെ സൈനിക ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതല്‍ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചിലും തുടരുന്നുണ്ട്. അപകടത്തെതുടര്‍ന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.