You are Here : Home / News Plus

സോളാര്‍ കേസില്‍ പിണറായി ഇത്രയും കാലം ഓടിയൊളിച്ചത് എന്തിനെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Friday, June 05, 2015 07:21 hrs UTC

സോളാര്‍ കേസില്‍ തനിക്കെതിരെ തെളിവുകള്‍ ഉണ്ടെങ്കില്‍ പിണറായി വിജയന്‍ തെളിവുകള്‍ നല്‍കാതെ ഇത്രയും കാലം ഓടിയൊളിച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചോദിച്ചു. സലീംരാജിന്റെ അറസ്റ്റ് അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഒരു ഫലവും ഉണ്ടാക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ഇത്ര വലിയ തെളിവുകള്‍ കൈയില്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് പിണറായി ഇതുവരെ അത് സോളാര്‍ കമ്മീഷന് മുതില്‍ ഹാജരാക്കാതിരുന്നത്. തെളിവുകള്‍ ഇല്ലാത്തതുകൊണ്ടാണ് അവ ഹാജരാകാതെ പിണറായി ഓടിയൊളിക്കുന്നത്. ഇപ്പോള്‍ നോട്ടീസ് നല്‍കി വിളിച്ചു വരുത്തിയപ്പോള്‍ മാത്രമാണ് അദ്ദേഹം കമ്മീഷന് മുന്‍പാകെ വന്നത്. കമ്മീഷന് തെളിവുകള്‍ ഒന്നും നല്‍കാനില്ലാത്തതു കൊണ്ട് എന്തെങ്കിലും പറയേണ്ടെ എന്നു വിചാരിച്ചാണ് ഇപ്പോള്‍ പ്രസ്താവനകള്‍ നടത്തുന്നത്. മുഖ്യമന്ത്രിയുടെ മുറിയിലെ സിസി ടി.വിയിലെ ദൃശ്യങ്ങള്‍ മായ്ച്ചു കളഞ്ഞുവെന്ന് പറഞ്ഞ് ചിലര്‍ ബഹളം വയ്ക്കുകയാണ്. എന്നാല്‍, ഇതിന് ഉത്തരവാദി ഞാനല്ല, ദൃശ്യങ്ങള്‍ ഒരു മാസം കഴിഞ്ഞാല്‍ ഡിലീറ്റ് ആവുന്ന വിധത്തില്‍ ക്രമീകരിച്ചത് ഇടതുഭരണ കാലത്താണ്-മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.