You are Here : Home / News Plus

മാണിക്കെതിരെ തെളിവില്ലെന്ന നിയമോപദേശം വിവരക്കേടെന്ന് പി.സി. ജോര്‍ജ്

Text Size  

Story Dated: Friday, June 05, 2015 05:01 hrs UTC

കോട്ടയം: ബാര്‍ കോഴ കേസില്‍ കെ.എം മാണിക്കെതിരെ വേണ്ടത്ര തെളിവില്ലെന്ന നിയമോപദേശം വിവരക്കേടെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണ് അന്വേഷണത്തില്‍ നടക്കുന്നത്. ഞാനാണ് കട്ടതെന്ന് ഒരിക്കലും കട്ടവന്‍ പറയില്ല. കള്ളന്മാര്‍ തെളിവുകള്‍ ഉണ്ടാക്കിവെച്ചിട്ടില്ല കളവു ചെയ്തു മടങ്ങുന്നത്. അത് കണ്ടെത്തേണ്ടത് അന്വേഷകരുടെ ചുമതലയാണെന്നും ജോര്‍ജ് ചൂണ്ടിക്കാട്ടി.
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് സ്ഥാനാര്‍ഥിയില്ല. ഫലം വരുമ്പോള്‍ അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി കെ. ദാസ് വിജയിക്കും. ഇടതുപക്ഷം രണ്ടും ബി.ജെ.പി മൂന്നും ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥി നാലും സ്ഥാനത്തെത്തുമെന്നും ജോര്‍ജ് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.