You are Here : Home / News Plus

ജമ്മുവില്‍ വീണ്ടും നുഴഞ്ഞുകയറ്റം: രണ്ടു തീവ്രവാദികളെ കൊലപ്പെടുത്തി

Text Size  

Story Dated: Saturday, June 06, 2015 03:58 hrs UTC

ജമ്മുവിലെ ബാരാമുള്ള ജില്ലയില്‍ വീണ്ടും ഭീകരരുടെ നുഴഞ്ഞുകയറ്റം. ബാരാമുള്ളയിലെ ടൂട്ട് മാര്‍ ഗലി ഏരിയയിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. ഇന്ത്യന്‍ സേന നുഴഞ്ഞുകയറ്റ ശ്രമം പ്രതിരോധിക്കുകയും തുടര്‍ന്ന് നടന്ന വെടിവെപ്പില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെടുകയും ചെയ്തു. അഞ്ച് പേരടങ്ങുന്ന സംഘമാണ് ആയുധങ്ങളുമായി അതിര്‍ത്തി ലംഘിച്ച് കടക്കാന്‍ ശ്രമിച്ചത്.
കഴിഞ്ഞ ആഴ്ച നിയന്ത്രണരേഖക്കടുത്ത് താങ്ധര്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാലു ഭീകരരെ സൈന്യം വധിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.