You are Here : Home / News Plus

വി.എസ് യെച്ചൂരിയെ കണ്ടു; അതൃപ്തി അറിയിച്ചു

Text Size  

Story Dated: Saturday, June 06, 2015 03:59 hrs UTC

 വി.എസും സംസ്ഥാന നേതൃത്വവും തമ്മില്‍ വീണ്ടും ഉടക്കിയതിന് പിന്നാലെ സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം. വെള്ളിയാഴ്ച വൈകീട്ട് ഡല്‍ഹിയിലത്തെിയ വി.എസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി.
പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി ഭവനില്‍ ഏഴുമണിയോടെ തുടങ്ങിയ ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വി.എസും യെച്ചൂരിയും വെളിപ്പെടുത്തിയില്ല. കേന്ദ്ര കമ്മിറ്റിക്ക് മുന്നോടിയായുള്ള കാര്യങ്ങളാണ് സംസാരിച്ചതെന്ന് ചര്‍ച്ചക്ക് ശേഷം യെച്ചൂരിക്കൊപ്പം പുറത്തിറങ്ങിയ വി.എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും വി.എസ് മറുപടി നല്‍കിയില്ല.
എന്നാല്‍, തനിക്കെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിലുള്ള പ്രതിഷേധം ജനറല്‍ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ താന്‍ ഉന്നയിച്ചുപോരുന്ന പരാതികളെല്ലാം വി.എസ് വിശദമായി യെച്ചൂരിക്ക് മുന്നില്‍ അവതരിപ്പിച്ചതായാണ് വിവരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.