You are Here : Home / News Plus

പ്രധാനമന്ത്രി ബംഗ്ലാദേശിലേയ്ക്ക് യാത്രതിരിച്ചു

Text Size  

Story Dated: Saturday, June 06, 2015 04:01 hrs UTC

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിലേയ്ക്ക് യാത്ര തിരിച്ചു. ഈ സന്ദര്‍ശനം വഴി ഇരുരാജ്യങ്ങളുംു തമ്മിലുള്ള ബന്ധം ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ. മേഖലയ്ക്കും ഇരുരാജ്യങ്ങളിലെ ജനങ്ങള്‍ക്കും ഉപകാരപ്രദമായിരിക്കും ഇതെന്ന് കരുതുന്നു-യാത്ര തിരിക്കും മുന്‍പ് പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വെള്ളിയാഴ്ച രാത്രി തന്നെ ബംഗ്ലാദേശിലെത്തിയിരുന്നു.

റെയില്‍, റോഡ്, ജലഗതാഗതം മെച്ചപ്പെടുത്തുക, സുരക്ഷാ സഹകരണം വിപുലമാക്കുക തുടങ്ങിയവയാകും മോദിയുടെ രണ്ടുദിവസത്തെ സന്ദര്‍ശനത്തിലെ മുഖ്യ ചര്‍ച്ചാവിഷയം. ധാക്ക വഴിയുള്ള കൊല്‍ക്കത്ത-അഗര്‍ത്തല ബസ് സര്‍വീസും ധാക്ക-ഷില്ലോങ്-ഗുവാഹാട്ടി ബസ് സര്‍വീസും മോദിയും ഹസീനയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. കപ്പല്‍ഗതാഗത ഉടമ്പടിയുള്‍പ്പെടെ വിവിധ കരാറുകള്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.