You are Here : Home / News Plus

ഉടക്ക് രാഷ്ട്രീയമല്ല വികസനമാണ് വേണ്ടതെന്ന് ആന്റണി

Text Size  

Story Dated: Saturday, June 06, 2015 07:44 hrs UTC

കേരളസമൂഹത്തിന്റെ മാറിയ ചിന്താഗതി ഉള്‍ക്കൊള്ളാനുള്ള കഴിവ് സി.പി.എമ്മിന് ഇല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഇവിടെ വേണ്ടത് ഉടക്ക് രാഷ്ട്രീയമല്ല, വികസന രാഷ്ട്രീയമാണ്. കമ്മ്യൂണിസ്റ്റുകാര്‍ വികസന വിരോധികളാണെന്നും ആന്റണി പറഞ്ഞു. അരുവിക്കരയില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുവ വോട്ടര്‍മാരെ ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു ആന്റണിയുടെ ഉദ്ഘാടന പ്രസംഗം. ഊര്‍ജ്ജസ്വലമായ യുവത്വത്തിന്റെ പ്രതീകമാണ് ശബരീനാഥന്‍. കാര്‍ത്തികേയന്റെ രക്തമാണ് ശബരീനാഥന്. ശബരീനാഥന്‍ ആധുനിക കാലഘട്ടത്തിനാവശ്യമുള്ള പദ്ധതികള്‍ കൂടി ആവിഷ്‌കരിക്കും- ആന്റണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.