You are Here : Home / News Plus

മോദി ബംഗ്ളാദേശില്‍ എത്തി

Text Size  

Story Dated: Saturday, June 06, 2015 07:47 hrs UTC

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മോദി ബംഗ്ളാദേശിലത്തെി. ധാക്ക അന്തരാഷ്ട്ര വിമാനത്താവളത്തിലത്തെിയ മോദിയെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി ശൈഖ് ഹസീന എത്തിയിരുന്നു. വിമാനത്താവളത്തില്‍ വിപുലമായ സ്വീകരണമാണ് ഏര്‍പ്പെടുത്തിയിരുന്നത്.

ബംഗ്ളാദേശ് സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടക്കും. ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുമായി കര പരിധി ഉടമ്പടിയില്‍ ഒപ്പുവെക്കും.
ഈ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെണന്നും ഇത് ഇരു രാജ്യങ്ങളിലെ ജനങ്ങള്‍ക്കും ഉപകാരപ്രദമായിരിക്കുമെന്ന് കരുതുന്നുവെന്നും യാത്ര തിരിക്കും മുന്‍പ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
1971ലെ വിമോചന യുദ്ധസ്മാരകം മോദി സന്ദര്‍ശിക്കും. ധാക്ക വഴിയുള്ള കൊല്‍ക്കത്ത^ അഗര്‍ത്തല ബസ് സര്‍വീസും ധാക്ക^ഷില്ളോങ്^ഗുവാഹട്ടി ബസ് സര്‍വീസും മോദിയും ഹസീനയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. കപ്പല്‍ഗതാഗത ഉടമ്പടിയുള്‍പ്പെടെ വിവിധ കരാറുകള്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.