You are Here : Home / News Plus

മാണിക്കെതിരെ നിയമയുദ്ധത്തിന് നേതൃത്വം നല്‍കുമെന്ന് വി.എസ്

Text Size  

Story Dated: Saturday, June 06, 2015 09:51 hrs UTC

: ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം.മാണിക്കെതിരെ നിയമയുദ്ധത്തിന് നേതൃത്വം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
കേസില്‍ നിന്ന് മാണി ഒരു കാരണവശാലും രക്ഷപ്പെടാന്‍ പോകുന്നില്ല. ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി വിമര്‍ശിച്ച സി.സി. അഗസ്റ്റിനാണ് മാണി പണം വാങ്ങിയതിന് തെളിവില്ലെന്ന് നിയമോപദേശം നല്‍കിയത്. ഇങ്ങനെ ഹൈക്കോടതിയുടെ വിമര്‍ശത്തിന് വിധേയനായ അഗസ്റ്റിനില്‍ നിന്ന് നിയമോപദേശം തേടിയത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇങ്ങനെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് മാണിക്ക് ഏറെക്കാലം മന്ത്രിസ്ഥാനത്ത് തുടരാനാവില്ല-വി. എസ്. പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.