You are Here : Home / News Plus

ഭൂമിയിടപാട് കേസില്‍ നുണപരിശോധനയ്ക്ക് തയാറാണെന്ന് ടി.ഒ.സൂരജ്

Text Size  

Story Dated: Saturday, June 06, 2015 10:00 hrs UTC

കളമശേരി ഭൂമിയിടപാട് കേസില്‍ നുണപരിശോധനയ്ക്ക് തയാറാണെന്ന് മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ.സൂരജ്. സത്യം പുറത്തുവരണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ് നുണപരിശോധനയ്ക്ക് തയാറാകുന്നത്. തന്റെ മേല്‍ ജനങ്ങള്‍ക്കും സിബിഐയ്ക്കുമുള്ള സംശയം മാറ്റാനാണ് തീരുമാനമെന്നും എന്തു ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്‌ടെങ്കിലും കുഴപ്പമില്ലെന്നും സൂരജ് പറഞ്ഞു. തീരുമാനം തിങ്കളാഴ്ച എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നുണപരിശോധനയ്ക്ക് തയാറല്ലെന്നായിരുന്നു സൂരജിന്റെ മുന്‍പത്തെ നിലപാട്. കേസില്‍ സൂരജിനെ വെള്ളിയാഴ്ച സിബിഐ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഭൂമി തട്ടിപ്പ് കേസില്‍ സൂരജിനേയും കണയന്നൂര്‍ താലൂക്ക് ഡപ്യൂട്ടി തഹസീല്‍ദാര്‍ കൃഷ്ണകുമാരിയേയും ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയരാക്കണം എന്നായിരുന്നു സിബിഐയുടെ ആവശ്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.