You are Here : Home / News Plus

ബാര്‍ കേസില്‍ നിയമോപദേശം തേടിയത് ശരിയായില്ലെന്ന് കോടിയേരി

Text Size  

Story Dated: Saturday, June 06, 2015 04:48 hrs UTC

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ വിജിലന്‍സ് നിയമോപദേശം തേടിയ നടപടി ശരിയായില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിജിലന്‍സ് മാണിക്കെതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയാണ് ചെയ്യേണ്ടത്. കേസ് നിലനില്‍ക്കുമോയെന്ന് കോടതി തീരുമാനിക്കണം. വിജിലന്‍സ് നിയമോപദേശകന്‍ ഇവിടെ കോടതിയായി പ്രവര്‍ത്തിക്കുകയാണ് ചെയ്തത്. അന്വേഷണം തന്നെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തയാറായതിന്‍റെ തെളിവാണിതെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാര്‍ കെ.എം മാണിക്ക് അനുകൂലമായി നിയമോപദേശം നല്‍കിപ്പിക്കുകയാണ് ചെയ്തത്. നിയമോപദേശം തേടിയത് നിയമവ്യവസ്ഥയോടുള്ള വെല്ലു വിളിയാണെന്നും കോടിയേരി ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.