You are Here : Home / News Plus

മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിയുന്നില്ലെന്ന് ആന്‍റണി

Text Size  

Story Dated: Saturday, June 06, 2015 05:12 hrs UTC

കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും പക്ഷേ ഈ മാറ്റം മനസ്സിലാക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം എ.കെ. ആന്‍റണി. ഇന്ന് കേരളത്തിന് വേണ്ടത് വികസനം കൊണ്ടുവരുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ്. എന്നാല്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി വികസന വിരോധികളാണ്. അവര്‍ ഇപ്പോള്‍ 25 വര്‍ഷം പിറകിലുമാണ്. കണ്ണൂരല്ല അരുവിക്കരയെന്നും കാലം മാറിയെന്നും അരുവിക്കര തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മനസ്സിലാകും. യു.ഡി.എഫ് അരുവിക്കര മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ആര്യനാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസനകാര്യത്തില്‍ ഇന്ത്യയില്‍ എ പ്ളസ് ഉമ്മന്‍ ചാണ്ടി സര്‍ക്കാറാണ്. കേരളത്തിലെ വികസനം മനുഷ്യമുഖമുള്ളതാണ്. ഇന്ത്യയില്‍ ഇത്രയേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയ സര്‍ക്കാര്‍ വേറെയില്ല. ഒരുവര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ ജനങ്ങളെ കഷ്ടത്തിലാക്കി. ആഗോളവിപണിയില്‍ ഇന്ധനവില കുറയുമ്പോള്‍ ഇവിടെ കൂടുകയാണ്. ഇതിന്‍െറ കാഠിന്യം ഏറെ അനുഭവിക്കുന്നത് കേരളീയരാണ്. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചു കയറാന്‍ കാരണം ബി.ജെ.പി സര്‍ക്കാറിന്‍െറ നയമാണ്. ഈ ഭരണംകൊണ്ട് വന്‍കിട കോര്‍പറേറ്റുകള്‍ക്ക് മാത്രമാണ് ഗുണമെന്നും ആന്‍റണി അഭിപ്രായപ്പെട്ടു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.