You are Here : Home / News Plus

ഉമ്മന്‍ചാണ്ടി സോളാര്‍ കമീഷന്‍െറ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നു -പിണറായി

Text Size  

Story Dated: Saturday, June 06, 2015 05:40 hrs UTC

തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമീഷനില്‍ തെളിവ് കൊടുക്കുന്നതിനെ പരിഹസിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കമീഷന്‍െറ വിശ്വാസ്യതയെ ചോദ്യംചെയ്യുകയാണെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയന്‍. കക്ഷി ചേരാതെ കമീഷന് മുമ്പാകെ തെളിവ് നല്‍കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടോയെന്നും തന്‍െറ ഫേസ്ബുക് പേജില്‍ അദ്ദേഹം കുറിച്ചു. അങ്ങനെ നല്‍കുന്ന തെളിവ് സ്വീകരിക്കരുത് എന്നാണോ മുഖ്യമന്ത്രി പറയുന്നത്. എങ്കില്‍ കമീഷന്‍െറ പ്രവര്‍ത്തനത്തെ സ്വാധീനിക്കാനുള്ള ശ്രമമാണത്.
നിയമ നടപടികളില്‍ നിന്നും കുറ്റവിചാരണയില്‍ നിന്നും ഒളിച്ചോടാന്‍ അധികാരത്തിന്‍െറ എല്ലാ സന്നാഹങ്ങളും ഉപയോഗിച്ച ഉമ്മന്‍ചാണ്ടിയാണ്, നിയമപരമായി ജുഡീഷ്യല്‍ കമീഷന് മുമ്പാകെ തെളിവ് നല്‍കിയതിനെ ചൂണ്ടിക്കാട്ടി ഒളിച്ചോട്ടം എന്ന് വ്യാഖ്യാനിക്കുന്നത്. ഈ അന്വേഷണം പ്രഹസനമാണെന്ന് ഉമ്മന്‍ചാണ്ടിക്ക് തോന്നുന്നെങ്കില്‍ വളച്ചുകെട്ടില്ലാതെ പറയണം. ഉമ്മന്‍ ചാണ്ടിയും അദ്ദേഹം നയിക്കുന്ന സര്‍ക്കാറും കാട്ടിക്കൂട്ടുന്ന കൊള്ളരുതായ്മകള്‍ തുറന്നുകാട്ടാന്‍ ലഭിക്കുന്ന ഏതവസരവും ഉപയോഗിക്കുമെന്നും പിണറായി കുറിച്ചു. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.