You are Here : Home / News Plus

കണ്ണൂരില്‍ വ്യാപക റെയ്ഡിന് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം

Text Size  

Story Dated: Saturday, June 06, 2015 05:49 hrs UTC

തിരുവനന്തപുരം: പാനൂരില്‍ ബോംബ് സ്ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വ്യാപക റെയ്ഡ് നടത്താന്‍ പൊലീസിന് നിര്‍ദേശം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശ പ്രകാരം പൊലീസ് മേധാവി ടി.പി. സെന്‍കുമാറാണ് ഉത്തരവിട്ടത്. തലശ്ശേരി സബ് ഡിവിഷനില്‍ സ്ഫോടനമുണ്ടായ ഭാഗങ്ങളിലും നാദാപുരം ഭാഗങ്ങളിലും സ്ഫോടന സാധ്യതയുള്ള മറ്റു പ്രദേശങ്ങളിലും ബോംബ് ഡിറ്റക്ഷന്‍ സ്ക്വാഡുകളുടെ (ബി.ഡി.എഫ്) പരിശോധന നടത്താനാണ് നിര്‍ദേശം.
സംശയിക്കപ്പെടുന്ന സ്ഥലങ്ങളിലും കെട്ടിടങ്ങളിലും കണ്ണൂര്‍ ഡി.ഐ.ജി.യുടെ നേതൃത്വത്തില്‍ രണ്ട് ബോംബ് പരിശോധനാ സ്ക്വാഡുകള്‍ തുടര്‍ച്ചയായി പരിശോധന നടത്തും. അതേസമയം, കണ്ണൂരും കോഴിക്കോടും ഇപ്പോഴുള്ള ബോംബ് പരിശോധനാ സ്ക്വാഡുകള്‍ അടിയന്തരമായി പ്രവര്‍ത്തനം ആരംഭിച്ചു. എക്സ്പ്ളോസീവ് ഡിറ്റെക്ടര്‍, മെറ്റല്‍ ഡിറ്റെക്ടര്‍ എന്നിവ ഉപയോഗിച്ച് സംശയമുള്ള എല്ലാ സ്ഥലങ്ങളും പരിശോധിക്കും.
കൂടുതല്‍ ബോംബ് പരിശോധനാ ടീമുകളെ പരിശോധനക്കു മാത്രമായി നിയോഗിക്കും. ഈ ടീമുകള്‍ ജൂണ്‍ 12 മുതല്‍ സ്ഥിരമായി പ്രവര്‍ത്തനം തുടങ്ങുമെന്നും ഡി.ജി.പി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.