You are Here : Home / News Plus

പാനൂരില്‍ നടന്ന സ്‌ഫോടനത്തില്‍ സിപിഎമ്മിന് ബന്ധമില്ലെന്ന് കോടിയേരി

Text Size  

Story Dated: Sunday, June 07, 2015 08:23 hrs UTC

പാനൂരില്‍ നടന്ന സ്‌ഫോടനത്തില്‍ സിപിഎമ്മിന് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സിപിഎം വിരുദ്ധ പ്രചരണമാണ് ആഭ്യന്തരമന്ത്രി നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി വിരുദ്ധ പ്രചാരവേലയ്ക്കായി സംഭവം ഉപയോഗിക്കുകയാണ്. പാര്‍ട്ടിയുടെ അറിവോ സമ്മതമോ സംഭവത്തിന് പിന്നിലില്ല. കുറച്ചുനാളായി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്. വിനോദന്‍ എന്ന സിപിഎം പ്രവര്‍ത്തകനെ അടുത്തിടെ ബിജെപി പ്രവര്‍ത്തകര്‍ ഇവിടെവച്ച് ബോംബെറിഞ്ഞ് കൊന്നിരുന്നു. മറ്റൊരു സിപിഎം പ്രവര്‍ത്തകനുനേരെയും വധശ്രമം നടന്നു. ഇതേത്തുടര്‍ന്ന് പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുള്ള സ്ഥലത്ത് സ്‌ഫോടനം നടന്നത് ദുരൂഹമാണ്. സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്‌ഫോടനത്തെക്കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്നാണ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞത്. പാനൂരിലെ ബോംബ് സ്‌ഫോടനത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. കൊല്ലപ്പെട്ടവരും പരുക്കേറ്റവരും സിപിഎം പ്രവര്‍ത്തകരാണ്. ആ വീട്ടില്‍ നിന്നു ബോംബ് കണെ്ടത്തിയിട്ടുണ്ട്. ഇത്തരക്കാരെ പുറത്താക്കാന്‍ സിപിഎം തയാറാകണമെന്നും രമേശ് ആവശ്യപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.