You are Here : Home / News Plus

തട്ടിപ്പ് കേസില്‍ ഡെക്കാണ്‍ ക്രോണിക്കള്‍ വൈസ് ചെയര്‍മാന്‍ അറസ്റ്റില്‍

Text Size  

Story Dated: Sunday, June 07, 2015 11:36 hrs UTC

ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ ഡെക്കാണ്‍ ക്രോണിക്കള്‍ വൈസ് ചെയര്‍മാന്‍ പി.കെ. അയ്യര്‍ അറസ്റ്റിലായി. ഒഡീഷയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്നാണ് അയ്യരെ പിടികൂടിയത്. ഒഡീഷ പോലീസ് അയ്യരെ സിബിഐക്കു കൈമാറി. 350 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിലാണ് ഇയാള്‍ അറസ്റ്റിലായിരിക്കുന്നത്. കേസില്‍ പ്രതിയായ ശേഷം ഒളിവില്‍പ്പോയ അയ്യരെ സിബിഐ തിരഞ്ഞുവരികയായിരുന്നു. കഴിഞ്ഞ രണ്ടു മാസമായി ഒഡീഷ ജയദേവ് വിഹാര്‍ ഏരിയയിലെ പഞ്ചനക്ഷത്രഹോട്ടലില്‍ വ്യാജ വിലാസത്തില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു. 2009-2011 കാലത്തു വ്യാജരേഖകള്‍ ഹാജരാക്കി വായ്പ സംഘടിപ്പിച്ചെന്നാണു കേസ്. ബംഗളൂരു സിബിഐ അയ്യര്‍ക്കെതിരായി അറസ്റ്റ ്‌വാറന്റ് പുറപ്പെടുവിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.