You are Here : Home / News Plus

അരുവിക്കരയില്‍ മനഃസാക്ഷി വോട്ട് ചെയ്യാന്‍ എസ്.എന്‍.ഡി.പി

Text Size  

Story Dated: Sunday, June 07, 2015 05:17 hrs UTC

ആലപ്പുഴ: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ സമുദായംഗങ്ങള്‍ മനഃസാക്ഷി വോട്ട് ചെയ്യാന്‍ എസ്.എന്‍.ഡി.പിയുടെ ആഹ്വാനം. അരുവിക്കരയില്‍ ഒരു പാര്‍ട്ടിക്കും പിന്തുണ നല്‍കില്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ക്ക് അവരുടെ ഇഷ്ടം പോലെ വോട്ട് ചെയ്യാമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ആദര്‍ശ രാഷ്ട്രീയം വിട്ടു സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അടവ് രാഷ്ട്രീയത്തിലേക്ക് മാറി. സി.പി.എം അവര്‍ക്കു വേണ്ടി കൊടി പിടിച്ച പിന്നാക്കക്കാരെ മറക്കുന്നു. തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് ഷോക് ട്രീറ്റ്മെന്‍റ് നല്‍കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.