You are Here : Home / News Plus

ബി.ജെ.പി സര്‍ക്കാറിന്‍റെ കാലത്തു തന്നെ രാമക്ഷേത്രം നിര്‍മിക്കുമെന്ന് സാക്ഷി മഹാരാജ്

Text Size  

Story Dated: Sunday, June 07, 2015 05:40 hrs UTC

ന്യൂഡല്‍ഹി: വിവാദ രാമജന്മ ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് ഉന്നാവ് എം.പി സാക്ഷി മഹാരാജ്. ബി.ജെ.പി സര്‍ക്കാറിന്‍റെ കാലത്തു തന്നെ രാമക്ഷേത്രം പണി കഴിപ്പിക്കും. അത് ഇന്നാണോ നാളെയാണോ എന്ന് വ്യക്തമല്ല. ബി.ജെ.പി സര്‍ക്കാറിന്‍റെ ആദ്യ ഭരണകാലാവധി തീരുന്നതിനു മുമ്പുതന്നെ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
അയോദ്ധ്യയില്‍ രാമക്ഷേത്രം നിലനിന്നിരുന്നു. ഭാവിയിലും അതേസ്ഥലത്ത് ക്ഷേത്രമുണ്ടാകും. ക്ഷേത്രമെന്നത് ബി.ജെ.പിയെ ബാധിക്കുന്ന പ്രശ്നമല്ലായിരിക്കാം എന്നാല്‍ സന്ന്യസിമാരെ സംബന്ധിക്കുന്ന പ്രശ്നമാണിതെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
ബാബരി മസ്ജിദിന്‍റെ പേരില്‍ ഒരു കല്ലുപോലും എടുത്തുവെക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.