You are Here : Home / News Plus

ബിജിമോളുടെ പരാതിയില്‍ എം.എ വാഹിദിനെതിരെ പൊലീസ് റിപ്പോര്‍ട്ട്

Text Size  

Story Dated: Sunday, June 07, 2015 05:46 hrs UTC

തിരുവനന്തപുരം: ഇടതു വനിതാ എം.എല്‍.എ ഇ.എസ് ബിജിമോളുടെ പരാതിയില്‍ എം.എ വാഹിദ് എം.എല്‍.എക്കെതിരെ പൊലീസ് റിപ്പോര്‍ട്ട്. ബിജിമോളുടെ പരാതിയില്‍ കഴമ്പുണ്ടെന്നും വനിതാ എം.എല്‍.എയെ അപമാനിക്കുന്ന തരത്തില്‍ വാഹിദ് പ്രസംഗിച്ചതായും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് തിരുവനന്തപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ അടുത്ത ദിവസം സമര്‍പ്പിക്കും.
ബജറ്റ് അവതരണത്തിനിടെ നിയമസഭയില്‍ ബിജി മോള്‍ ഐരാവതത്തെ പോലെ വന്നുവെന്നായിരുന്നു കഴക്കൂട്ടത്തെ പൊതുപരിപാടിയില്‍ പ്രസംഗിക്കവെ വാഹിദ് പരാമര്‍ശിച്ചത്. ഇതേതുടര്‍ന്ന് വ്യക്തിഹത്യ നടത്തുന്ന തരത്തില്‍ സഭക്കു പുറത്ത് വാഹിദ് നടത്തിയ വിവാദ പ്രസംഗത്തിലും നിയമസഭയില്‍ തനിക്കു നേരെയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടും നടപടി ആവശ്യപ്പെട്ട് ബിജിമോള്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.
ശ്രീകാര്യം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ശംഖുംമുഖം അസി. കമീഷണര്‍ ജവഹര്‍ ജനാര്‍ദ് ആണ് അന്വേഷിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.