You are Here : Home / News Plus

കോഴിക്കോട് ട്രെയിനിന് തീ പിടിച്ചു

Text Size  

Story Dated: Monday, June 08, 2015 04:23 hrs UTC

കൊച്ചുവേളി^പോര്‍ബന്തര്‍ എക്സ്പ്രസിന്‍െറ എ.സി കോച്ചില്‍ തീപിടിത്തം. ഞായറാഴ്ച വൈകീട്ട് ഏഴോടെ കല്ലായിപ്പാലം കടന്ന ഉടനെയാണ് സംഭവം. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് എ-വണ്‍ കോച്ചിനകത്ത് തീയും പുകയും പരന്നു.
അപായച്ചങ്ങല വലിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തി യാത്രക്കാര്‍ ഉടന്‍ പുറത്തിറങ്ങി. റെയില്‍വേ എ.സി ടെക്നീഷ്യന് ശ്വാസതടസ്സം അനുഭവപ്പെട്ടു. ബീച്ച്, മീഞ്ചന്ത അഗ്നിശമനസേനകള്‍ കുതിച്ചത്തെി രക്ഷാപ്രവര്‍ത്തനം നടത്തി.

എ-വണ്‍ കോച്ചില്‍ എ.സി പ്രവര്‍ത്തിക്കാത്തതിനാല്‍ ബി-2 കോച്ചില്‍നിന്ന് ലൈന്‍ വലിച്ചിരുന്നു. കോച്ചുകള്‍ ബന്ധിപ്പിക്കുന്ന ചങ്ങലയില്‍ തട്ടി വയറിന്‍െ ഇന്‍സുലേഷന്‍ നശിച്ചതാണ് അപകടകാരണമെന്ന്് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. കല്ലായിപ്പാലത്തിന് മുകളിലൂടെ ബസില്‍ സഞ്ചരിച്ച ആളാണ് കോച്ചില്‍ തീ പാളുന്നതുകണ്ട് ഫയര്‍ഫോഴ്സിനെ അറിയിച്ചത്. യഥാസമയം സംഭവം ശ്രദ്ധയില്‍പെട്ടതിനാലാണ് വന്‍ അത്യാഹിതം ഒഴിവായതെന്ന് ഫയര്‍ഫോഴ്സ് വൃത്തങ്ങള്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.