You are Here : Home / News Plus

തുര്‍ക്കിയില്‍ ഭരണകക്ഷിക്ക് തിരിച്ചടി

Text Size  

Story Dated: Monday, June 08, 2015 04:26 hrs UTC

തുര്‍ക്കിയില്‍ ഞായാറാഴ്ച നടന്ന പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ അക് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു. പ്രധാന പ്രതിപക്ഷമായ കുര്‍ദുകള്‍ 132 സീറ്റുകളുമായി വന്‍മുന്നേറ്റം നടത്തി.

ഞായാറാഴ്ച നടന്ന തെരെഞ്ഞെടുപ്പില്‍ 99.94 ശതമാനം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ നിലവിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടിക്ക് (അക് പാര്‍ട്ടി) 40.8 വോട്ടുകളും പ്രധാന പ്രതിപക്ഷമായ ഡമോക്രസി പാര്‍ട്ടിക്ക് 25 ശതമാനം വോട്ടുകളും ലഭിച്ചു. നാഷണലിസ്റ്റ് മൂവ്മെന്‍റ് പാര്‍ട്ടി 16.3 ശതമാനം വോട്ടുകളും എച്ച്.ഡി.പി 13.1 ശതമാനം വോട്ടുകളും നേട്ടിയിട്ടുണ്ട്.
തുര്‍ക്കി പാര്‍ലമെന്‍റായ 550 അംഗ ഗ്രാന്‍ഡ് നാഷനല്‍ അസംബ്ളിയില്‍ കേവലഭൂരിപക്ഷം ലഭിക്കാനായി 276 എം.പിമാരുടെ പിന്തുണ ആവശ്യമുണ്ട്. ന്യൂസ് ഏജന്‍സികള്‍ നല്‍കുന്ന കണക്കുകള്‍ അനുസരിച്ച് അക് പാര്‍ട്ടിക്ക് പാര്‍ലമെന്‍റില്‍ 258 എം.പിമാരാണ് ഉണ്ടാവുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.