You are Here : Home / News Plus

വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

Text Size  

Story Dated: Monday, June 08, 2015 06:03 hrs UTC

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാന്‍ ആരുശ്രമിച്ചാലും നടക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിച്ചുകൊണ്ട് വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുകതന്നെചെയ്യും. പ്രതിപക്ഷം ഏത് നിര്‍ദ്ദേശം മുന്നോട്ടുവച്ചാലും പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. 

വിഴിഞ്ഞം പദ്ധതി ആരെങ്കിലും നടപ്പാക്കിയാല്‍ പോരെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. തുറമുഖം പൊതുമേഖലയില്‍ത്തന്നെ വേണം. സംസ്ഥാനത്തിന്റെ താത്പര്യം സ്വകാര്യ മേഖലയ്ക്ക് അടിയറവയ്ക്കാന്‍ അനുവദിക്കില്ല. വിഴിഞ്ഞം പദ്ധതി എങ്ങനെയെങ്കിലും നടപ്പാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.