You are Here : Home / News Plus

മാണിയുമായി സഹകരിക്കില്ല, പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി

Text Size  

Story Dated: Monday, June 08, 2015 06:04 hrs UTC

 ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ ബഹളത്തോടെ നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. സര്‍ക്കാരിനെതിരായ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. ധനമന്ത്രി കെ.എം മാണിയുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. ബാര്‍ കോഴക്കേസില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.

അഴിമതി ഭരണത്തിന് ജനം അരുവിക്കരയില്‍ മറുപടി പറയുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ പ്രതിഭാഗത്തേക്ക് കൂറുമാറിയെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി സംസ്ഥാനത്തെ നിയമവാഴ്ച അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ആഭ്യന്തരമന്ത്രിയെ മുഖ്യമന്ത്രി നോക്കുകുത്തിയാക്കുന്നു. ബാര്‍ കോഴക്കേസില്‍ മന്ത്രി മാണിക്ക് ഒരു നിയമവും മന്ത്രി ബാബുവിന് മറ്റൊരു നിയമവുമാണ്. മന്ത്രി മാണി നുണപരിശോധനയ്ക്ക് തയ്യാറായാല്‍ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.