You are Here : Home / News Plus

നിയമസഭാ സമ്മേളനം ജൂണ്‍ 29 ലേക്ക് മാറ്റി

Text Size  

Story Dated: Monday, June 08, 2015 07:52 hrs UTC

നിയമാസഭാബജറ്റ് സമ്മേളനം പുന:ക്രമീകരിക്കാന്‍ കാര്യോപദേശക സമിതി ശിപാര്‍ശ ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നു പിരിയുന്ന സഭ ഈ മാസം 29 ന് വീണ്ടും ചേരും. 27 ന് അരുവിക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് സഭാ സമ്മേളനം 29 വരെ നിര്‍ത്തിവെക്കുന്നത്. എന്നാല്‍ സഭാനടപടികള്‍ മാറ്റിവെക്കുന്നതിനെ പ്രതിപക്ഷം എതിര്‍ത്തു.
മന്ത്രിമാരും നേതാക്കളും എം.എല്‍.എമാരും അരുവിക്കരയിലെ പ്രചാരണത്തിരക്കിലേക്ക് നീങ്ങുകയാണ്. പെരുമാറ്റച്ചട്ടമുള്ളതിനാല്‍ സഭയില്‍ പ്രഖ്യാപനങ്ങള്‍ നടത്തേണ്ടി വരുന്നത് സര്‍ക്കാറിനും പ്രയാസം സൃഷ്ടിക്കും. സഭയില്‍ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് അരുവിക്കരയില്‍ നേട്ടം കൊയ്യാന്‍പ്രതിപക്ഷം ശ്രമിക്കുമെന്നതിലാണ് ഭരണപക്ഷം സഭാനടപടികള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.