You are Here : Home / News Plus

വീരേന്ദ്ര കുമാര്‍ ജെ.ഡി.എസിലേക്ക് മടങ്ങി വരണമെന്ന് ദേവഗൗഡ

Text Size  

Story Dated: Monday, June 08, 2015 07:56 hrs UTC

കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് എം.പി വീരേന്ദ്ര കുമാര്‍ ജെ.ഡി.എസിലേക്ക് മടങ്ങി വരണമെന്ന് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ. വീരേന്ദ്ര കുമാര്‍ ജെ.ഡി.യുവിന്‍െറ ഭാഗമായിരിക്കുന്ന കാലത്തോളം ജെ.ഡി.എസിലേക്കുള്ള തിരിച്ചു വരവ് സാധ്യമല്ല. എന്നാല്‍, കോണ്‍ഗ്രസ്- ജെ.ഡി.യു ബന്ധം ഉപേക്ഷിച്ച് അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും മടങ്ങിവരാമെന്നും ദേവഗൗഡ വ്യക്തമാക്കി.

ജനതാപാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നത് അംഗീകരിക്കാനാവില്ല. ഇടതു പാര്‍ട്ടികളുമായുള്ള ബന്ധം ഉപേക്ഷിക്കാനോ കോണ്‍ഗ്രസ് സഖ്യം അംഗീകരിക്കാനോ സാധിക്കില്ല. ഇടതു മുന്നണിയില്‍ അര്‍ഹിക്കുന്ന പരിഗണന എല്ലായ്പ്പോഴും ലഭിച്ചിട്ടുണ്ട്. സീറ്റുകളുടെ എണ്ണത്തിലല്ല മുന്നണി ബന്ധം തീരുമാനിക്കുന്നതെന്നും ദേവഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.