You are Here : Home / News Plus

ഡല്‍ഹിയില്‍ കെട്ടിടത്തിന് തീപിടിച്ചു; ആളപായമില്ല

Text Size  

Story Dated: Monday, June 08, 2015 07:57 hrs UTC

കിഴക്കന്‍ ഡല്‍ഹിയില്‍ വ്യാപാര സമുച്ചയത്തിന് തീപിടിച്ചു. രാവിലെ 9.45ഓടെ കര്‍ഖര്‍ദൂമ മേഖലയിലെ നിപുന്‍ ടവറിന്‍െറ ആറാം നിലയിലാണ് തീപിടിത്തമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

15 അഗ്നിശമനസേനാ വാഹനങ്ങള്‍ അപകട സ്ഥലത്ത് എത്തിയാണ് തീ അണച്ചത്. തീ നിയന്ത്രണവിധേയമായെന്ന് അഗ്നിശമനസേനയുടെ മുതിര്‍ന്ന ഉഗ്യോഗസ്ഥന്‍ സുരേഷ് സിങ് അറിയിച്ചു. തീപിടിത്ത കാരണം വ്യക്തമല്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.