You are Here : Home / News Plus

സൂരജിന്‍െറ നുണപരിശോധനാ ആവശ്യം കോടതി തള്ളി

Text Size  

Story Dated: Monday, June 08, 2015 03:48 hrs UTC

കൊച്ചി: കളമശ്ശേരി ഭൂമി തട്ടിപ്പുകേസില്‍ നുണപരിശോധനക്ക് വിധേയമാക്കണമെന്ന മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജിന്‍െറ ആവശ്യം കോടതി തള്ളി. എറണാകുളം സി.ജെ.എം കോടതിയാണ് സൂരജിന്‍െറ ആവശ്യം തള്ളിയത്. നുണപരിശോധന വേണോ എന്നത് അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. ഇതോടെ ഭൂമി തട്ടിപ്പുകേസില്‍ സൂരജിനെ പ്രതിചേര്‍ത്തേക്കുമെന്നാണ് അറിയുന്നത്.
സി.ബി.ഐ അന്വേഷണസംഘം കേസില്‍ സൂരജിനെ പ്രതിചേര്‍ക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നുണപരിശോധനാ കാര്യത്തില്‍ കോടതി നടത്തിയ പരാമര്‍ശത്തിന്‍െറ പശ്ചാത്തലത്തില്‍ പരിശോധന നടത്താന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടേക്കില്ല. ഐ.എ.എസ് ഓഫീസറായതുകൊണ്ട് സൂരജിനെ പ്രതിചേര്‍ക്കാന്‍ സി.ബി.ഐക്ക് കേന്ദ്രസര്‍ക്കാറില്‍ നിന്നാണ് പ്രൊസിക്യൂഷന്‍ അനുമതി വാങ്ങേണ്ടത്.
കേസിലെ പരാതിക്കാരിയുടെ പേരിലുള്ള തണ്ടപ്പേര് തിരുത്താന്‍ നടത്തിയ ഗൂഢാലോചനയില്‍ ടി.ഒ സൂരജും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് സി.ബി.ഐ നിരീക്ഷണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.