You are Here : Home / News Plus

വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Monday, June 08, 2015 03:55 hrs UTC

തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പര്യം മാനിച്ച് വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പദ്ധതി സ്വകാര്യ കമ്പനിയുടെ പങ്കാളിത്തത്തോടെ തന്നെ പൂര്‍ത്തിയാക്കും. അഴിമതി ആരോപണമുന്നയിച്ച് പദ്ധതി ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കില്ല. പ്രതിപക്ഷം ഏത് നിര്‍ദ്ദേശം മുന്നോട്ടുവച്ചാലും പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറാണ്. ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് വ്യവസായി അദാനിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും പദ്ധതിയില്‍ അഴിമതിയില്ലെന്നും ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കി.
കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ അദാനിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് തുറമുഖവകുപ്പ് മന്ത്രി കെ. ബാബു പറഞ്ഞു. കൂടിക്കാഴ്ചയുടെ മിനിറ്റ്സ് തയാറാക്കിയതായി രേഖയില്‍ കാണുന്നില്ലെന്നും അദ്ദേഹം സഭയില്‍ ആരോപിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.