You are Here : Home / News Plus

മാഗിക്ക് പുറമെ മറ്റ് കമ്പനികളുടെ ഉല്‍പന്നങ്ങളും പരിശോധിക്കും

Text Size  

Story Dated: Monday, June 08, 2015 04:03 hrs UTC

ന്യൂഡല്‍ഹി: ബഹുരാഷ്ട്ര കമ്പനി നസ് ലെ ഇന്ത്യയുടെ മാഗി ന്യൂഡില്‍സിന് പുറമെ മറ്റ് കമ്പനികളുടെ ഉല്‍പന്നങ്ങളും ഗുണമേന്മ പരിശോധനക്ക് വിധേയമാക്കാന്‍ നിര്‍ദേശം. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ)യാണ് ഉത്തരവിട്ടത്. ഐ.ടി.സി, ജി.എസ്.കെ കണ്‍സ്യുമര്‍ ഹെല്‍ത്ത് കെയര്‍, രുചി ഇന്‍റര്‍നാഷനല്‍, എ.എ ന്യുട്രീഷന്‍ ലിമിറ്റഡ് ഇന്‍ഡോ നിസിന്‍ ഫുഡ് ലിമിറ്റഡ്, സി.ജെ ഫുഡ് ഇന്ത്യ എന്നീ കമ്പനികള്‍ പുറത്തിറക്കുന്ന ന്യൂഡില്‍സ്, പാസ്ത, മക്കറോണി തുടങ്ങിയ ഉല്‍പന്നങ്ങളുടെ ഗുണമേന്മയാണ് പരിശോധിക്കുക.
മാഗി അടക്കമുള്ള ഉല്‍പന്നങ്ങളില്‍ ശരീരത്തിന് ദോഷകരമായി ബാധിക്കുന്ന ചേരുവകകള്‍ അടങ്ങിയതായി ഗുണമേന്മ പരിശോധനയില്‍ കണ്ടെ ത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ സമാന ഉല്‍പന്നങ്ങള്‍ പരിശോധനക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സാമ്പ്ളുകള്‍ അംഗീകൃത ലബോറട്ടറികളില്‍ പരിശോധിക്കുമെന്നും എഫ്.എസ്.എസ്.എ.ഐ സി.ഇ.ഒ വൈ.എസ് മാലിക് പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഫുഡ് സേഫ്റ്റി കമ്മീഷണര്‍മാര്‍ക്ക് സി.ഇ.ഒ കത്ത് അയച്ചിട്ടുണ്ട്.
വൈവൈ ന്യൂഡില്‍സ്, ഭുജിയ ചിക്കന്‍ സ്നാക്സ് (സി.ജെ ഫുഡ്സ്), കോക ഇന്‍സ്റ്റന്‍റ് ന്യൂഡില്‍സ് (രുചി ഇന്‍റര്‍നാഷനല്‍), ഫൂഡില്‍സ് (ജി.എസ്.കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത്കെയര്‍), ഒമ്പത് തരത്തിലുള്ള മാഗി ന്യൂഡില്‍സ് (നെസ് ലെ ഇന്ത്യ), ടോപ് രമന്‍ ആട്ട മസാല (നിസിന്‍), മൂന്നു തരത്തിലുള്ള ഇന്‍സ്റ്റന്‍റ് ന്യൂഡില്‍സ്-യമ്മി ചിക്കന്‍ (ഐ.ടി.സി), വെജിറ്റേറിയന്‍ ന്യൂഡില്‍സ് (എ.എ ന്യൂട്രീഷ്യന്‍) എന്നീ ഉല്‍പന്നങ്ങളാണ് പരിശോധിക്കുന്നത്.
ഡല്‍ഹി, ബിഹാര്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ജമ്മു കാശ്മീര്‍, തമിഴ്നാട്, മഹാരാഷ്ട്ര, തെലുങ്കാന എന്നീ സംസ്ഥാനങ്ങള്‍ മാഗി ന്യൂഡില്‍സിന്‍െറ വില്‍പന നിരോധിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.