You are Here : Home / News Plus

കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങളെ വിലക്കരുതെന്ന് ഹൈകോടതി

Text Size  

Story Dated: Monday, June 08, 2015 05:05 hrs UTC

കൊച്ചി: മാധ്യമങ്ങളെ കീഴ്‌കോടതി നടപടികള്‍ നേരിട്ടു കണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കിയ എറണാകുളം സി.ജെ.എം കോടതിയുടെ നടപടിക്കെതിരെ ഹൈകോടതി. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കരുതെന്ന് ഹൈകോടതി നിര്‍ദേശം നല്‍കി. ഇത്തരം നടപടി ഇനി ആവര്‍ത്തിക്കരുത്. രഹസ്യവിചാരണ നടക്കുമ്പോള്‍ മാത്രമേ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തതേണ്ടതുള്ളൂ എന്നും ജസ്റ്റിസ് കെ.ടി ശങ്കരന്‍ അറിയിച്ചു. സി.ജെ.എം കോടതി രജിസ്ട്രാര്‍ക്കാണ് ഹൈകോടതിയുടെ നിര്‍ദേശം.
കളമശ്ശേരി ഭൂമിതട്ടിപ്പു കേസ് പരിഗണിക്കുന്നതിനിടെയാണ് ഇന്ന് എറണാകുളം സി.ജെ.എം കോടതി മാധ്യമങ്ങളെ കോടതിയില്‍ നിന്ന് പുറത്താക്കിയത്. ഭൂമി തട്ടിപ്പുകേസുമായി ബന്ധമില്ലാത്തവര്‍ പുറത്തുപോകണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍ അതിന് ശേഷവും അവിടെ നിന്ന മാധ്യമപ്രവര്‍ത്തകരോട് ചീഫ് ജുഡീഷ്യല്‍ മജിട്രേറ്റ് കെ.എസ്. അംബിക പുറത്ത് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
കളമശ്ശേരി കേസില്‍ അറസ്റ്റിലായ റവന്യൂ ഉദ്യോഗസ്ഥരുടെ വാദം കേള്‍ക്കുന്നത് പുരോഗമിക്കുമ്പോഴായിരുന്നു കോടതി നടപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.