You are Here : Home / News Plus

ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നിതീഷ് കുമാറിനെ പ്രഖ്യാപിച്ചു

Text Size  

Story Dated: Monday, June 08, 2015 05:12 hrs UTC

പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു- ആര്‍.ജെ.ഡി സഖ്യത്തിന്‍െറ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നിതീഷ് കുമാറിനെ പ്രഖ്യാപിച്ചു. ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവാണ് നിതീഷിന്‍െറ പേര് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍^ഒക്ടോബര്‍ മാസത്തിലാണ് ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
ബി.ജെ.പി നേതൃത്വം നല്‍കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടമാണിതെന്ന് ലാലു പറഞ്ഞു. ബി.ജെ.പിക്കെതിരെ ആര്‍.ജെ.ഡിയുവും ജെ.ഡി.യുവും ഒറ്റക്കെട്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ആര്‍.ജെ.ഡി^ ജെ.ഡി.യു മുന്നണിയില്‍ കോണ്‍ഗ്രസും പങ്കാളിയാകുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്നു വരുന്ന ചര്‍ച്ചകളില്‍ കോണ്‍ഗ്രസും ഭാഗഭാക്കാണ്. ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്തതായും നിതീഷ് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.