You are Here : Home / News Plus

കേരളത്തില്‍ വിഷമയ പച്ചക്കറി നിരോധിക്കും

Text Size  

Story Dated: Tuesday, June 09, 2015 04:05 hrs UTC

കീടനാശിനികളുടെ അംശം അനുവദനീയമായ അളവില്‍ കൂടുതലുള്ള പച്ചക്കറികള്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്നതിന് അവയുടെ സ്രോതസ്സുകളും മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് നിരോധം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. പച്ചക്കറികളുടെ സ്രോതസ്സും മാര്‍ക്കറ്റും വെളിപ്പെടുത്തുന്ന വാഹനങ്ങള്‍ മാത്രമേ ചെക്പോസ്റ്റുകളില്‍നിന്ന് കേരളത്തിലേക്ക് കടത്തിവിടുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് മന്ത്രി അനൂപ് ജേക്കബിന്‍െറ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിനുശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കേരളത്തിലേക്ക് കൊണ്ടുവരുന്ന പച്ചക്കറികളുടെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളിലെ മന്ത്രിമാരെ പങ്കെടുപ്പിച്ച് യോഗം വിളിക്കുമെന്നും വി.എസ്. ശിവകുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ പച്ചക്കറി വ്യാപാരികള്‍ക്കും ലൈസന്‍സ് അല്ലെങ്കില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള പഴങ്ങള്‍ വില്‍ക്കുന്നവര്‍ക്കും ഇത് ബാധകമാണ്. ഒരു മാസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.