You are Here : Home / News Plus

കേരളത്തിലും ലക്ഷദ്വീപിലും ജൂണ്‍ 12 വരെ മഴക്ക് സാധ്യത

Text Size  

Story Dated: Tuesday, June 09, 2015 04:07 hrs UTC

കേരളത്തിലും ലക്ഷദ്വീപിലും ജൂണ്‍ 12 വരെ ഇടിയോടുകൂടിയ മഴക്ക് സാധ്യത. ചൊവ്വാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തമഴയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച മിക്ക സ്ഥലങ്ങളിലും മഴയുണ്ടായി. ചേര്‍ത്തല, കായംകുളം തുടങ്ങിയ സ്ഥലങ്ങളില്‍ എട്ട് സെന്‍റിമീറ്റര്‍ മഴ പെയ്തു. കണ്ണൂര്‍, കുന്നംകുളം- ഏഴ്, ചെങ്ങന്നൂര്‍, പൊന്നാനി, തിരുവനന്തപുരം-ആറ്, ആലപ്പുഴ, ഹരിപ്പാട്, തവന്നൂര്‍ -അഞ്ച്,കൊച്ചി, കാക്കനാട്, പിറവം, മങ്കൊമ്പ്, തളിപ്പറമ്പ്, തലശ്ശേരി, മഞ്ചേശ്വരം, ചെറുതാഴം,കൊല്ലം, കരിപ്പൂര്‍, പട്ടാമ്പി, തൃത്താല, നെയ്യാറ്റിന്‍കര, വൈത്തിരി, പൂക്കോട്, മീനങ്ങാടി-മൂന്ന്, കോട്ടയം, കുമരകം, കോഴിക്കോട്, വെളളാനിക്കര, കൊടുങ്ങല്ലൂര്‍, എറണാകുളം, തൊടുപുഴ, ഇരിക്കൂര്‍, മട്ടന്നൂര്‍, നെടുമങ്ങാട് രണ്ട് സെന്‍റിമീറ്ററും മഴ പെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.