You are Here : Home / News Plus

ടി.ഒ സൂരജിനെ സി.ബി.ഐ നുണപരിശോധനയ്ക്ക് വിധേയനാക്കും

Text Size  

Story Dated: Tuesday, June 09, 2015 06:51 hrs UTC

കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജിനെ സി.ബി.ഐ നുണപരിശോധനയ്ക്ക് വിധേയനാക്കുമെന്ന് സൂചന. നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് സൂരജ് സി.ബി.ഐ ഓഫീസിലെത്തി ഉദ്യോഗസ്ഥരെ അറിയിച്ചു. ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം ഇക്കാര്യം എഴുതിനല്‍കി. 

കോടതിയെ അറിയിച്ചശേഷം സൂരജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ അന്വേഷണംസംഘം നീക്കം തുടങ്ങി. നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് സൂരജ് കഴിഞ്ഞ ദിവസം എറണാകുളം സി.ജെ.എം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് ചൂണ്ടിക്കാട്ടി കോടതി സൂരജിന്റെ ആവശ്യം നിരസിച്ചു. തുടര്‍ന്നാണ് അദ്ദേഹം സി.ബി.ഐ ഓഫീസിലെത്തി നുണപരിശോധനയ്ക്കുള്ള സന്നദ്ധത അറിയിച്ചത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.