You are Here : Home / News Plus

ഭൂമിതട്ടിപ്പു കേസില്‍ സലീംരാജിന് ജാമ്യം

Text Size  

Story Dated: Tuesday, June 09, 2015 08:02 hrs UTC

കടകംപിള്ളി ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെടെ അറസ്റ്റിലായിരുന്ന എല്ലാ പ്രതികള്‍ക്കും ജാമ്യം. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. സലിംരാജിന് പുറമെ ഒന്നാം പ്രതിയും ഇടനിലക്കാരനുമായ സി.കെ. ജയറാം, രണ്ടാം പ്രതിയും സലിംരാജിന്‍െറ സഹോദരീ ഭര്‍ത്താവുമായ കെ.എച്ച്. അബ്ദുല്‍ മജീദ്, മൂന്നാം പ്രതി ഇടവ സ്വദേശി എ. നിസാര്‍, 10ാം പ്രതി ഇടവ സ്വദേശി എ.എം. അബ്ദുല്‍ അഷ്റഫ്, 24ാം പ്രതിയും ഡെപ്യൂട്ടി തഹസില്‍ദാറുമായ വിദ്യോദയ കുമാര്‍, 28ാം പ്രതി ശാസ്തവട്ടം സ്വദേശി എസ്.എം. സലീം എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
പ്രതികള്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുത്, എല്ലാ ശനിയാഴ്ചയും സി.ബി.ഐ കൊച്ചി ആസ്ഥാനത്ത് ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ ഇന്നു വൈകുന്നേരത്തോടെ പുറത്തിറങ്ങുമെന്നാണ് സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.