You are Here : Home / News Plus

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി

Text Size  

Story Dated: Tuesday, June 09, 2015 08:04 hrs UTC

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം ഡല്‍ഹിയില്‍ തുടങ്ങി. മോദി സര്‍ക്കാര്‍ ഏകപക്ഷീയവും ജനവിരുദ്ധവുമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് സോണിയ ഗാന്ധി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം നടക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ ആദ്യ യോഗമാണ് എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്നത്.

മോദി സര്‍ക്കാറിന്‍െറ സാമ്പത്തിക ക്രമക്കേടുകളും ജനവിരുദ്ധ നയങ്ങളും വിവാദമായ ഭൂമിയേറ്റെടുക്കല്‍ ബില്ലും ചരക്ക് സേവന നികുതി ബില്ലും ബജറ്റിലെ പദ്ധതി വിഹിതങ്ങള്‍ വെട്ടിക്കുറക്കുന്നതും യോഗത്തിന്‍െറ മുഖ്യ അജണ്ടയാണ്. കൂടാതെ എന്‍.ഡി.എ സര്‍ക്കാറിനെതിരെയുള്ള പ്രക്ഷോഭ പരിപാടികളും യോഗത്തില്‍ തീരുമാനിക്കും.

ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും യോഗത്തെ അഭിസംബോധന ചെയ്യും. ഒമ്പത് സംസ്ഥാന മുഖ്യമന്ത്രിമാരെ കൂടാതെ ലോക്സഭാ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, എ.കെ ആന്‍റണി അടക്കമുള്ള നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.