You are Here : Home / News Plus

ബാര്‍കോഴ: കെ.ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്

Text Size  

Story Dated: Wednesday, June 10, 2015 03:59 hrs UTC

കെ.ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്

കൊച്ചി: ബാര്‍കോഴ കേസില്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. വിജിലന്‍സ് എസ്.പി. കെ.എം.ആന്‍റണിയാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ദ്രുതപരിശോധനയില്‍ തെളിവുകള്‍ കണ്ടത്തൊനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രഥമിക അന്വേഷണത്തില്‍ കെ.ബാബുവിനെതിരെ കേസെടുക്കാനാവശ്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ബാര്‍ ഉടമകളില്‍ നിന്ന് കെ.ബാബു 10 കോടി രൂപ കോഴ വാങ്ങിയെന്നാണായിരുന്നു ആരോപണം. എന്നാല്‍ ബാര്‍ ഉടമകള്‍ നല്‍കിയ മൊഴികളില്‍ നിന്ന് ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.