You are Here : Home / News Plus

ഡല്‍ഹി നിയമമന്ത്രി ജിതേന്ദര്‍ തോമര്‍ രാജിവെച്ചു

Text Size  

Story Dated: Wednesday, June 10, 2015 04:00 hrs UTC

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പൊലീസ് അറസ്റ്റുചെയ്തതിനെ തുടര്‍ന്ന് ഡല്‍ഹി നിയമമന്ത്രി ജിതേന്ദ്രസിങ് തോമര്‍ രാജിവെച്ചു. ഇദ്ദേഹത്തെ കോടതി നാലുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ പരാതിപരിഹാര പരിപാടിയില്‍ പങ്കെടുക്കവെയാണ് നാല്‍പതംഗ പൊലീസ് സംഘം മന്ത്രിയെ പിടികൂടി ഹൗസ്ഖാസ് സ്റ്റേഷനിലത്തെിച്ചത്. പിന്നീട് വസന്ത് വിഹാര്‍ സ്റ്റേഷനിലേക്ക് മാറ്റി. പകപോക്കലിന്‍െറ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ മന്ത്രിയെ അറസ്റ്റ്ചെയ്തതെന്നും അടിയന്തരാവസ്ഥക്ക് സമാന അവസ്ഥയാണ് സൃഷ്ടിക്കുന്നതെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. എന്നാല്‍, വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയം ഇടപെട്ടിട്ടില്ളെന്നും കേന്ദ്രസര്‍ക്കാര്‍ കക്ഷിയല്ളെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. കേന്ദ്രവും ഡല്‍ഹി സര്‍ക്കാറും തമ്മിലെ ഉരസല്‍ രൂക്ഷമാകുന്നതിനിടെയാണ് ആം ആദ്മി പാര്‍ട്ടി നേതാവുകൂടിയായ മന്ത്രിയുടെ അറസ്റ്റ്. വ്യാജരേഖ ചമക്കല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.