You are Here : Home / News Plus

വിഴിഞ്ഞം അദാനിക്ക് വില്‍ക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം ^വി.എസ്

Text Size  

Story Dated: Wednesday, June 10, 2015 04:02 hrs UTC

വിഴിഞ്ഞം തുറമുഖം അദാനി ഗ്രൂപ്പിന് വില്‍ക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തുറമുഖം സ്വകാര്യ മേഖലക്ക് കൊടുത്ത് കൊള്ളലാഭമുണ്ടാക്കാനാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. വിജയകുമാറിന്‍്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അച്യുതാനന്ദന്‍.

വിഴിഞ്ഞം തുറമുഖ നിര്‍മാണം അദാനിയെ ഏല്‍പ്പിച്ച് നാടിനെ പണയപ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കുകയാണ്. അതിനായി കെ.വി തോമസിന്‍്റെ വീട്ടില്‍ വെച്ചാണ് ചര്‍ച്ച നടത്തിയത്. സര്‍വകക്ഷി യോഗത്തില്‍ അദാനിയുമായി നടത്തിയ ചര്‍ച്ചയുടെ മിനുട്സ് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് വെളിപ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടി തയാറായില്ല. വിഴിഞ്ഞം പദ്ധതിയുടെ മറവില്‍ നടക്കുന്ന അഴിമതിയെയാണ് ഇടതുപക്ഷം എതിര്‍ക്കുന്നതെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.