You are Here : Home / News Plus

അരുവിക്കര: ഒ. രാജഗോപാല്‍ പത്രിക സമര്‍പ്പിച്ചു

Text Size  

Story Dated: Wednesday, June 10, 2015 06:19 hrs UTC

അരുവിക്കര നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 10.30ഓടെ ബി.ജെ.പി പ്രവര്‍ത്തകരോടൊപ്പം കലക്ടറേറ്റില്‍ലെത്തിയ അദ്ദേഹം വരണാധികാരി മുമ്പാകെ പത്രിക നല്‍കി. സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍, ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കളും എത്തിയിരുന്നു.

യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്‍ ഉച്ചക്ക് 2.10ന് പത്രിക സമര്‍പ്പിക്കും. ഇടതു മുന്നണി സ്ഥാനാര്‍ഥി എം. വിജയകുമാര്‍ എട്ടാം തീയതി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.

ചൊവ്വാഴ്ച വരെ ഏഴു പേര്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.